തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച് വൈശാഖിൻ്റെ മൃതദേഹം നാളെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശിയാണ് ഇരുപത്തിനാലുകാരനായ വൈശാഖ്. സംസ്കാരം മറ്റെന്നാള്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
കുടവട്ടൂര്‍ ഗ്രാമത്തിനെ കണ്ണീരിലാഴ്ത്തിയാണ് വൈശാഖിൻ്റെ വേര്‍പാട്. ആശാന്‍മുക്ക് ശില്പാലയത്തില് ഹരികുമാറിൻ്റെയും ബീനാകുമാരിയുടെയും മകനായ വൈശാഖ് രണ്ട് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. കുടുംബത്തിൻ്റെ പ്രതീക്ഷയും നാടിൻ്റെ പ്രിയപ്പെട്ടവനുമാണ് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്.
2017 ലാണ് വൈശാഖ് കരസേനയുടെ മറാഠി റജിമെന്റില്‍ ചേര്‍ന്നത്. ഏറെ നാള് പഞ്ചാബിലായിരുന്നു. ഏഴു മാസം മുന്‍പാണ് ജമ്മുവിലേക്ക് പോയത്. വാടകവീട്ടില്‍ അന്തിയുറങ്ങിയ കുടുംബത്തിന് സ്വന്തമായൊരിടം വൈശാഖിൻ്റെ സ്വപ്നമായിരുന്നു. കഴിഞ്ഞവര്‍ഷമാണ് പത്തു സെന്റ് ഭൂമി വാങ്ങി വീട് പണിത് താമസം തുടങ്ങിയത്.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668