മൂന്നുവർഷം കൊണ്ട് 50,000 യൂണിറ്റ് വിൽപ്പനയെന്ന പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഹാരിയർ. നിരന്തരമായുള്ള പരിഷ്ക്കാരങ്ങൾ കൊണ്ട് ഇത്രയധികം മെച്ചപ്പെട്ടൊരു എസ്‌യുവി ഇന്ത്യയിലില്ല എന്നുതന്നെ പറയാം. കാലാതീതമായ മാറ്റങ്ങളിലൂടെയാണ് ഹാരിയർ ഈ നേട്ടം സ്വന്തമാക്കിയത്. 2021 ഒക്ടോബർ വരെ ടാറ്റ മോട്ടോർസ് ഹാരിയറിന്റെ മൊത്തം 49,398 യൂണിറ്റുകളാണ് വിറ്റഴിച്ചത്.ഹാരിയറിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ്, സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.ഇതിനു പുറമെ 9-സ്പീക്കർ ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.
ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത കളർ ഓപ്ഷനിലും ടാറ്റ ഹാരിയർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിവയിൽ ബ്ലാക്ക് ഡ്യുവൽ ടോൺ ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.