സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ[2021 Street Scrambler] ഏറ്റവും പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ച് ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. 9.35 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.പുതിയ മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു.റോഡ്, റെയിന്‍, ഓഫ്-റോഡ്, സ്വിച്ച് ചെയ്യാവുന്ന എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ബൈക്ക് വരുന്നത്. ബൈക്കിന്റെ പരമാവധി വേഗത 130 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.790 mm വരെ സീറ്റ് ഉയരം, നേരായ റൈഡിംഗ് പൊസിഷന്‍, വൈഡ് ബാറുകള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടെയുള്ള കൈകാര്യം ചെയ്യലിനും സുഖസൗകര്യങ്ങള്‍ക്കുമായി പുതിയ സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ എന്നിവ ഉപയോഗിച്ച് മെച്ചപ്പെട്ട റൈഡര്‍ എര്‍ണോണോമിക്‌സ് ട്രയംഫ് വാഗ്ദാനം ചെയ്യുന്നു.
12 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. എല്‍സിഡി ഡിസ്‌പ്ലേയുള്ള ഒരു അനലോഗ് സ്പീഡോമീറ്ററും ഇതില്‍ ലഭിക്കുന്നു.പവര്‍ കാര്യക്ഷമമായ എല്‍ഇഡി റിയര്‍ ലൈറ്റുകള്‍, കീ ഫോബ് ഇന്‍കോര്‍പ്പറേറ്റഡ് ഇമോബിലൈസര്‍, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, ട്രിപ്പ് കമ്പ്യൂട്ടര്‍, ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച് എന്നിവയാണ് മറ്റ് ചില സവിശേഷതകള്‍ .ബൈക്കിന് പുതിയ കാട്രിഡ്ജ് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഫോര്‍വേഡ് സെറ്റ് ഫുട്പെഗ്‌സ്, 19 ഇഞ്ച് സ്പോക്ക്ഡ് ഫ്രണ്ട് വീല്‍, ഡ്യുവല്‍ പര്‍പ്പസ് മെറ്റ്സെലര്‍ ടൂര്‍സ് ടയറുകള്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. സുരക്ഷയ്ക്കായി രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു.ജെറ്റ് ബ്ലാക്ക്, അര്‍ബന്‍ ഗ്രേ, മാറ്റ് അയണ്‍സ്റ്റോണ്‍ എന്നിവയും ഡ്യുവല്‍-ടോണ്‍ മാറ്റ് കാക്കി കളര്‍ സ്‌കീമും ഉള്‍പ്പെടുന്ന മൂന്ന് പുതിയ കളര്‍ സ്‌കീമുകളില്‍ പുതിയ തലമുറ സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.