വിവാഹം സ്വർഗത്തിൽ വെച്ച് എന്നൊക്കെ കേട്ടിട്ടില്ലേ? അത്രയും മനസിന് സന്തോഷം തരുന്ന ഒരു വിവാഹ ചടങ്ങ്. ഒരുപക്ഷെ ഒരു സിനിമ കണ്ട പ്രതീതി. അതിലേക്ക് കണ്ണും മനസും ലയിച്ച് തുടങ്ങുമ്പോൾ തന്നെ പെട്ടന്നൊരു മാറ്റം. അതെ, ഇതൊരു പരസ്യ ചിത്രമാണ് എന്ന് വിശ്വസിക്കാൻ സമയമെടുക്കും.എന്നാൽ വിശ്വാസിച്ചേ മതിയാകു. കാരണം ഇത് സംവിധാനം ചെയ്തിരിക്കുന്നത് മഹാദേവൻ തമ്പിയും ക്യാമറയുമാണ്.
വിവാഹം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിൽ തെളിയുന്ന സങ്കൽപ്പ ചിത്രങ്ങളിൽ നിന്നൊക്കെ വളരെയേറെ മാറിചിന്തിച്ച ഒരു ആശയം. അധികമാരും കണ്ടിട്ടില്ലാത്ത ട്രൈബൽ ഊരുകളിലെ ജനങ്ങൾക്കിടയിൽ നടക്കുന്ന ഒരു വിവാഹം.അതിനെ വളരെ മനോഹരമായി തന്നെ ക്യാമറയിലൂടെ ഒപ്പിയെടുത്തു.അതിനേക്കാളും അമ്പരപ്പ് ഉണ്ടാകുന്നത് ഇത് ഫുജി ഫിലിമിന്റെ പരസ്യ ചിത്രമാണ് എന്നറിയുമ്പോൾ ആണ്.
സമ്പന്നതയും നിറവും മാത്രമല്ല ആഘോഷങ്ങൾ എന്ന് കൂടി കാണിച്ചുതന്ന വ്യത്യസ്ത്മായ ഒരു പരസ്യ ചിത്രം. ഫുജിയുടെ GFX50SII എന്ന മോഡലിലൂടെ ഇത്രയും ഭംഗിയിൽ ആഘോഷങ്ങൾ ചിത്രീകരിക്കാം എന്ന് കാണിക്കുന്നതാണ് ഈ പരസ്യം. അരുൺ സോളിന്റെതാണ് ഈ ആശയം.റോയ് ലോറൻസ് ആണ് ഇതിൽ ക്രീയേറ്റിവ് ഹെഡായി പ്രവർത്തിച്ചിരുന്നത്.
ഇന്ത്യയിൽ തന്നെ ഫുജിക്ക് വേണ്ടി ഒരുപാട് പരസ്യങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വൈവിധ്യമായ ആശയം അവതരിപ്പിക്കാൻ മല്ലൂസ് തന്നെ വേണ്ടി വന്നു.അല്ലേലും മലയാളി പൊളി അല്ലെ!