ആലപ്പുഴ ; നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഏറ്റവും അടുപ്പമുള്ള സുഹൃത്തിനെയാണെന്ന് സംവിധായകൻ ഫാസിൽ. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിളിച്ചിരുന്നതായും ഫാസിൽ പറഞ്ഞു.
രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്. വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. അതറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല – ഫാസിൽ പറഞ്ഞു.
ഞാനും വേണുവും തമ്മിലുള്ള സിനിമ ജീവിതവും സുഹൃദ് ബന്ധവും വേറെയാണ്. സുഹൃദ് ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നത് പെട്ടെന്ന് പറഞ്ഞ് തീർക്കാൻ പറ്റുന്നതല്ല. ഒരു വലിയ പുസ്തകം എഴുതാനായുള്ള അനുഭവമുണ്ടാകും അത്. 53 വർഷത്തെ പരിചയമാണ് ഞങ്ങൾ തമ്മിൽ. ഇതിനിടയിൽ ഒരിക്കൽപ്പോലും ഞങ്ങൾക്കിടയിൽ ഒരു നീണ്ട വിടവ് ഉണ്ടായിട്ടില്ല.
വേണുവിന്റെ അഭിനയം എന്നുപറയുന്നത്, 1978 ലും 79ലുമെല്ലാം വെറും മുപ്പത് വയസ് ഉള്ളപ്പോൾവരെ വയസ്സായ ആളുകളുടെ റോളുകൾ ചെയ്തിരുന്ന നടനാണ് അദ്ദേഹം. ഇതുപോലെ മഹാഭാഗ്യം ചെയ്തിട്ടുള്ള നടൻ മലയാള സിനിമയിൽ വേറെ കാണില്ല. പൂച്ചക്കൊരു മൂക്കുത്തി സിനിമയിൽ സുകുമാരിയുടെ ഭർത്താവായാണ് വരുന്നത്, അതേകാലത്തുതന്നെ പത്മരാജന്റെ ഫയൽവാൻ എന്ന ചിത്രത്തിൽ വളരെ വൃദ്ധനായും എത്തുന്നു. ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ഏറ്റെടുത്തിട്ടുള്ള നടൻ വേറെ ഉണ്ടാകില്ല. പലതലമുറകളിലും നെടുമുടി നിറഞ്ഞാടി.
സിനിമാജീവിതത്തിൽ ഒരു ദേശീയ അവാർഡ് കിട്ടിയില്ല എന്ന ഖേദമേയുള്ളൂ. അതൊഴികെ മലയാളത്തിൽ എല്ലാം നേടിയതാണ് അദ്ദേഹത്തിന്റെ ജീവിതം. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു. വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഫാസിൽ പറഞ്ഞു.
വേണുവിന്റെ അഭിനയം എന്നുപറയുന്നത്, 1978 ലും 79ലുമെല്ലാം വെറും മുപ്പത് വയസ് ഉള്ളപ്പോൾവരെ വയസ്സായ ആളുകളുടെ റോളുകൾ ചെയ്തിരുന്ന നടനാണ് അദ്ദേഹം. ഇതുപോലെ മഹാഭാഗ്യം ചെയ്തിട്ടുള്ള നടൻ മലയാള സിനിമയിൽ വേറെ കാണില്ല. പൂച്ചക്കൊരു മൂക്കുത്തി സിനിമയിൽ സുകുമാരിയുടെ ഭർത്താവായാണ് വരുന്നത്, അതേകാലത്തുതന്നെ പത്മരാജന്റെ ഫയൽവാൻ എന്ന ചിത്രത്തിൽ വളരെ വൃദ്ധനായും എത്തുന്നു.
ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ഏറ്റെടുത്തിട്ടുള്ള നടൻ വേറെ ഉണ്ടാകില്ല.പലതലമുറകളിലും നെടുമുടി നിറഞ്ഞാടി. സിനിമാജീവിതത്തിൽ ഒരു ദേശീയ അവാർഡ് കിട്ടിയില്ല എന്ന ഖേദമേയുള്ളൂ. അതൊഴികെ മലയാളത്തിൽ എല്ലാം നേടിയതാണ് അദ്ദേഹത്തിന്റെ ജീവിതം. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു. വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഫാസിൽ പറഞ്ഞു.
കടപ്പാട്; ദേശാഭിമാനി