ലണ്ടൻ ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ കേസെടുക്കില്ലെന്ന് യുകെ പൊലീസ് അറിയിച്ചു. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത അവകാശപ്പെട്ടിരുന്നു. എപ്സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാണ്, നടപടി ആവശ്യമില്ലെന്നു തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.