പ്രിയപ്പെട്ട ‘അപ്പുണ്ണി’യുടെ ഓർമ്മയിൽ സംവിധായകൻ സത്യൻ അന്തിക്കാട്

മലയാള സിനിമയിലെ മറക്കാനാവാത്ത നെടുമുടി വേണു കഥാപാത്രങ്ങളിൽ ഒന്നാണ് അപ്പുണ്ണി. സിനിമാലോകത്ത് തൻ്റെ രണ്ടാമത്തെ ചിത്രമായ ‘കിന്നാരം’ മുതൽ തുടങ്ങിയ ബന്ധമാണ് സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ. ആദ്യകാല ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് സ്ഥിരമായി ആവർത്തിച്ചിരുന്നു.

സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുന്നതിൻ്റെ നോവുമായാണ് അദ്ദേഹം നെടുമുടി വേണുവുമായുള്ള ഓർമ്മയുടെ പടവുകൾ ഇറങ്ങുന്നത്.

‘സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്.

മനസ്സാകെ ഒരു ശൂന്യത നിറയുന്നു.

ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു..

കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല.

ദിവസങ്ങൾക്കു മുമ്പ്‌ വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു.

അതിരു കാക്കാൻ ഇനി മലകളില്ല.

വിട പറയാനാവുന്നില്ല വേണു..’

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsathyan.anthikad.official%2Fposts%2F407910097371161&show_text=true&width=500