തിരുവനന്തപുരം: പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. മെറിറ്റ്, മാനേജ്മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും (50 ശതമാനം മാർക്ക്) ഹിന്ദി രണ്ടാംഭാഷയായി പ്ലസ്ടു വിജയിച്ചവർക്കും അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. അപേക്ഷാർത്ഥികൾക്ക് 17 നും 35 നും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്.