നടൻ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സംവിധായകൻ ഷങ്കര്‍. സിനിമയുടെ വലിയ നഷ്ടമാണെന്നും അദ്ദേഹത്തിനെ മിസ് ചെയ്യുന്നുവെന്നും ഷങ്കര്‍ ഫേസ് ബുക്കിൽ കുറിച്ചു.
“നെടുമുടി സര്. മഹാനായ ഒരു മികച്ച നടൻ. സമർപ്പിക്കപ്പെട്ടവും അച്ചടക്കമുള്ളവനും. ഏറ്റവും വിനീതനും വിസ്യകരവുമായ മനുഷ്യൻ. സിനിമയുടെ വലിയ നഷ്ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങള്‍ക്ക് വീണ്ടും കാണാനാവുക സര്. നിങ്ങളെ മിസ് ചെയ്യും” എന്നുമാണ് ഷങ്കര്‍ എഴുതിയിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshankarofficial%2Fposts%2F407867190698360&show_text=true&width=500