തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ലോഡ്ഷെഡിങ്ങിനും പവര്‍കട്ടിനും സാധ്യത. 300 മെഗാവാട്ട് കുറവുണ്ടെന്നും പരിഹരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. ഒരാഴ്ചയായി പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ പ്രതിദിനം 300 മെഗാവാട്ട് വരെ കുറയുന്നു. കല്‍ക്കരി ക്ഷാമംകാരണം ഉത്തരേന്ത്യയിലെ പലതാപവൈദ്യുതി നിലയങ്ങളും ഉല്പാദനം കുറച്ചതാണ് കാരണം.
കേന്ദ്രവിഹിതം ഇനിയും കുറഞ്ഞാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ പവര്‍കട്ടോ ലോഡ്ഷെഡിങോ ഏര്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അറിയിച്ചശേഷമാകും നടപടി.