ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റു.
അനന്ത്നാഗിലെ വെരിനാഗ് മേഖലയിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.അതേസമയം കഴിഞ്ഞ ആഴ്ചയുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വായ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.