ജറൂസലം: പാലസ്തീന് തീവ്രവാദികള്‍ക്ക് അനുകൂലമായ പ്രചരണങ്ങള്‍ നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പാലസ്തീന് തീവ്രവാദികള്‍ക്ക് അനുകൂല തരംഗം സൃഷ്ടിക്കാനായി ഉണ്ടാക്കിയ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഫേസ്ബുക്ക് നീക്കം ചെയ്യുന്നത്.
ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതില്‍ കൂടുതലും. ഇതിനെതിരെ പാലസ്തീന് പൗരന്മാര് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് മുതലാണ് ഫേസ്ബുക്ക് പാലസ്തീന് തീവ്രവാദ ആശയങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.