റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 59 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,591 ഉം രോഗമുക്തരുടെ എണ്ണം 5,36,626 ഉം ആയി.
ആകെ മരണസംഖ്യ 8,745 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 139 ആയി കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 8, മദീന 4, മക്ക 4, ബുറൈദ 2, ജീസാൻ 2, ജുബൈൽ 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,473,440 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.