കണ്ണൂര്: സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ പേരാവൂർ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്ന് ചിട്ടി നടത്തിയ സമയത്തെ ഭരണ സമിതി പ്രസിഡന്റ് എ പ്രിയൻ. ചിട്ടി വിലക്കിയിരുന്നു എന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിപിഎം നെടുമ്പോയിലെ ലോക്കൽ സെക്രട്ടറി.
ചിട്ടിയിൽ നിക്ഷേപിക്കപ്പെട്ട കോടികൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചോ എന്ന് അറിയില്ല. ചിട്ടി തുക ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി ഉപയോഗിച്ചു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രിയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പ്രിയൻ, ഹരിദാസ് എന്നിവരിൽ നിന്ന് സഹകരണ വകുപ്പ് നാളെ മൊഴിയെടുക്കാനിരിക്കേയാണ് പ്രതികരണം.