ന്യൂഡൽഹി;രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. പെട്രോളിന് പിന്നാലെ കേരളത്തിൽ ഡീസലിനും 100 രൂപ കടന്നു. ഡീസൽ വില 100 രൂപ പിന്നിടുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം.
പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിന്റെ വില 100.11 രൂപയായി വർധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസൽ വില 100.08 രൂപയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ് വില.
പെട്രോളിന് തിരുവനന്തപുരത്ത് 106.40 രൂപയും കൊച്ചി -104.42, കോഴിക്കോട്-104.64 എന്നിങ്ങനെയാണ് വില. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് എണ്ണകമ്പനികൾ വില വൻതോതിൽ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.44 ഡോളർ വർധിച്ച് 82.39 ഡോളറായി.