ന്യൂഡൽഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈന ഉന്നതതല ചർച്ചയുടെ 13ാം ഘട്ടം ഞായറാഴ്ച നടക്കും. ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ കമാൻഡർ ലെഫ്. ജനറൽ പി.ജി.കെ. മേനോൻ നയിക്കും.
നിയന്ത്രണരേഖയിലെ ചൈനയുടെ ഭാഗമായ മോൾഡോ അതിർത്തി കേന്ദ്രത്തിൽ രാവിലെ 10.30നാണ് ചർച്ച. ഡെപ്സാങ്ങിലെയും ദെംചോക്കിലെയും പ്രശ്നങ്ങൾ പരിഹരിക്കുക എന്നതിനപ്പുറം നിലവിൽ പ്രശ്നങ്ങളുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള സൈനിക പിന്മാറ്റം എന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുക.