വാര്‍സോ: യൂറോപ്യന്‍ യൂണിയന് വിടാനായി ‘പോളെക്സിറ്റ്’ നടപ്പാക്കാന്‍ ആലോചനയുമായി പോളണ്ട്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച പോളണ്ടിന്റെ ഭരണഘടനാ ട്രിബ്യൂണല്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാ തത്വങ്ങള്‍ പോളണ്ടിന്റെ ചില നിയമപ്രശ്നങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. പകരം പോളണ്ടിന്റെ ഭരണഘടനയായിരിക്കും യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയേക്കാള്‍ ചില കാര്യങ്ങളില്‍ മുകളില്‍ നില്‍ക്കുകയെന്നും വിധിച്ചിരുന്നു.
എന്നാല്‍ ഇതിനെ ശ്കതമായി നേരിടുമെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു.
2004 മുതല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനിലെ നിയമമായിരുന്നു പോളണ്ടിലെയും നിയമം. പോളണ്ടിലെ പ്രതിപക്ഷപാര്‍ട്ടികളാണ് പോളെക്സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന വാദം ശക്തമായി ഉന്നയിക്കുന്നത്. അതേ സമയം പോളണ്ടിലെ പ്രധാനമന്ത്രി മത്യൂസ് മൊറവിക്കി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദക്കാരനാണ്.
നേരത്തെ ‘ബ്രെക്സിറ്റ്’ നടപ്പാക്കി ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവന്നിരുന്നു.