കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിൽ കുവൈത്ത് മാതൃകപരമായ ഇടപെടലാണ് നടത്തുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്. സ്വകാര്യ തൊഴിലിടങ്ങളിൽ സ്ത്രീകളോട് വിവേചനമോ ലൈംഗികാതിക്രമമോ ഉണ്ടായാൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞയാഴ്ച വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയത് അഭിനന്ദനാർഹമാണ്. കുവൈത്ത് വിഷൻ 2035 വികസന പദ്ധതിയിൽ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യവും മാതൃകപരമാണ്. സ്ത്രീകളെ കൂടുതലായി തൊഴിലിടത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും ലോക ബാങ്ക് ആവശ്യപ്പെട്ടു.