ന്യൂഡൽഹി; സമൂഹത്തിന്റെ താഴേത്തട്ടിലുള്ള കുട്ടികൾക്ക് കൂടി ഓണ്‍ലൈൻ വിദ്യാഭ്യാസം ലഭ്യമാകണമെന്ന് സുപ്രീം കോടതി.സാമൂഹികമായും സാമ്പ്ത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസം ഉറപ്പു വരുത്താനുള്ള ഫലപ്രദമായ മാർഗങ്ങൾ അടിയന്തരമായി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സ്വകാര്യ സ്കൂളുകൾ സൗജന്യമായി ഏർപ്പെടുത്തണം എന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരേ ആക്ഷൻ കമ്മിറ്റി അണ്‍എയ്ഡഡ് റെക്കഗ്നൈസ്ഡ് പ്രൈവറ്റ് സ്കൂൾസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.