പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട കക്കി-ആനത്തോട് അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 20 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയത്. കക്കാട്ടാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.