തൃശൂർ, 8 സെപ്റ്റംബർ 2021: പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത സ്റ്റുഡിയോയായ ഫിലിം സി ജി ഐ (philm CGI) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 200 സീറ്റുകളുള്ള സ്ഥാപനമാണ് ഫിലിം സി ജി ഐ യുടെ തൃശൂർ സ്റ്റുഡിയോ. കേരളത്തിന് സ്വന്തമായുള്ള സർഗ്ഗാത്മകത കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സമ്പത്താണ് തൃശൂരിനെ കമ്പനിയുടെ ആദ്യ വിപുലീകരണത്തിനായി തിരഞ്ഞെടുക്കാൻ കാരണമായത്.
“കലാരംഗത്തയാലും സാങ്കേതികരംഗത്തായാലും രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകൾ കേരളത്തിൽ ഉണ്ടെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പുനെയ്ക്കു പുറത്തുള്ള ഞങ്ങളുടെ ആദ്യ സ്റ്റുഡിയോ കേരളത്തിൽ ആരംഭിക്കാനുള്ള തീരുമാനത്തെ അത് ദൃഢമാക്കുകയായിരുന്നു,” ആനന്ദ് ഭാനുശാലി, എം ഡി, ഫിലിം സിജിഐ, അറിയിച്ചു.
“ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വി എഫ് എക്സ് , അനിമേഷൻ സാദ്ധ്യതകൾ കൂടുതൽ കണ്ടെത്തി ഇടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തൃശൂരിലേയ്ക്ക് ഞങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചതോടെ ഇത് സാധ്യമാകും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. മികച്ച കഴിവുകളുള്ള കലാകാരന്മാർ ഇവിടെ ഉണ്ടെന്നതിനാൽ, അവരുടെ നാട്ടിലേയ്ക്ക് തന്നെ പ്രവർത്തനം വ്യാപിപിച്ച് ഈ കോവിഡ് 19 കാലത്തും അവരുടെ സേവനങ്ങൾ ഉറപ്പാക്കാനും ഈ വിപുലീകരണം ഞങ്ങളെ സഹായിക്കും,” ഫിലിം സി ജി ഐ മാനേജിങ് ഡയറക്ടർ അർപ്പൺ ഗഗ്ലാനി പറഞ്ഞു.
അനിമേഷൻ, വി എഫ് എക്സ് സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ള പ്രഫഷണലുകൾ തുടക്കം കുറിച്ച ഫിലിം സി ജി ഐ ഈ രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുമായാണ് എത്തുന്നത്. ചലച്ചിത്ര മേഖലയിൽ ഇന്ന് ഇവ വളരെ പ്രാധാന്യമേറിയ മേഖലകളായതിനാൽ, പുതിയ ചിന്തകളും പ്രവർത്തനങ്ങളുമായി മുൻ നിരയിൽ നിൽക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടു വർഷക്കാലമായി പ്രവർത്തന രംഗത്തുള്ള ഫിലിം സി ജി ഐ നിരവധി മുൻ നിര ചലച്ചിത്ര സംവിധായകർ, നിർമ്മാതാക്കൾ, കലാകാരന്മാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു വരുന്നു.