കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുന്ദുസിൽ ഷിയാ മോസ്കിൽ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറു കടന്നു. സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഗോസാർ ഇ സയിദ് അബാദ് മോസ്കിലാണ് ആക്രമണമുണ്ടായത്.
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്നും പിൻമാറിയശേഷമുള്ള വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും താലിബാൻ വക്താവ് പറഞ്ഞു.