മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി അതിക്രമിച്ച നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. 34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നല്കിയ പരാതിയിലാണ് നടപടി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. പുണെയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുംബൈ സോണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ ദിനേശ് ചവാന് ആണ് കേസിലെ പ്രതി. പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു.
ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പൊലീസ് അറിയിച്ചു.
കോടതിയില്‍ എത്തിച്ച ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.