ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് സ്ഥാനമൊഴിയുക.
സ്ഥാനമൊഴിഞ്ഞശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് സുബ്രമണ്യന്‍ വ്യക്തമാക്കി.
രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും സുബ്രമണ്യന്‍ ട്വീറ്റ് ചെയ്തു.
“രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്”- കെ.വി സുബ്രമണ്യന്‍ ട്വീറ്റ് ചെയ്തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.
I have decided to return back to academia following the completion of my 3-year fulfilling tenure. Serving The Nation has been an absolute privilege 🙏and I have wonderful support and encouragement🙏. My statement: @PMOIndia @narendramodi @FinMinIndia @nsitharamanoffc @PIB_India pic.twitter.com/NW5Y64kxJ6
— K V Subramanian (@SubramanianKri) October 8, 2021
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ.എസ്.ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രമണ്യന്‍ സ്ഥാനമേല്‍ക്കുന്നത്.