റോം: ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ റേച്ചല്‍ മുസോളിനിക്ക് റോം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം. തീവ്ര വലതുപക്ഷ കക്ഷിയായ ഫ്രണ്ട്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റേച്ചല്‍ 8264 വോട്ടിനാണ് വിജയിച്ചത്. ബെനറ്റോ മുസോളനിയുടെ നാലമത്തെ മകള്‍ റോമാനോ മുസോളനിയുടെ മകളാണ് റേച്ചല്‍.
“എന്റെ രണ്ടാം പേര് നോക്കിയിട്ടല്ല ജനങ്ങള്‍ വോട്ട് ചെയ്തത്, എനിക്ക് ജനങ്ങള്‍ക്കായി പലതും ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് ചെയ്ത് ജയിപ്പിച്ചത്”- റേച്ചല്‍ പറഞ്ഞു.
പഠിക്കുന്ന കാലത്തെ തന്റെ പേര് ലക്ഷ്യം വച്ച് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അത് മറികടന്ന് ഇപ്പോള്‍ കാണുന്ന വ്യക്തിയായി റേച്ചല്‍ പറഞ്ഞു.
ഫാസിസത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് പുലരുവോളം സംസാരിച്ചാലും തീരാത്ത ഒരു വിഷയമാണ് അതെന്നാണ് റേച്ചല്‍ മറുപടി പറഞ്ഞത്.
അതേസമയം, മുസോളിനി കുടുംബത്തില്‍ നിന്നും ആദ്യമായല്ല ഒരു വ്യക്തി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. റേച്ചലിന്റെ സ്റ്റെപ്പ് സിസ്റ്ററായ അലക്സാണ്ട്ര മുസോളിനി പാര്‍ലമെന്റ് അംഗവും യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പറുമായിരുന്നു.