മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ (Drug Party Case) അറസ്റ്റിലായ ആര്യന് ഖാന് (Aryan Khan) ജാമ്യമില്ല (Bail). ആര്യന്റെ അഭിഭാഷകന് സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പ്രതികളെയും ഇന്നലെ 14 ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ആര്യൻ ഖാന് ആഡംബര കപ്പലിൽ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യൻഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകൾ കണ്ടെത്തിയതായി എൻസിബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ആര്യൻ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
കൂടാതെ ചോദ്യം ചെയ്യലിൽ ലഭിക്കേണ്ട ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം ലഹരിക്കടത്തുകാരുമായി ആര്യൻ ഖാന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പലതവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. അതിനാൽ ഇനിയും കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാണെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.
ആര്യന് ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന് ഖാനെയും അര്‍ബാസ് മര്‍ച്ചന്റിനെയും ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാര്‍പ്പിക്കുക.