ദുബായ് : 17 മുതൽ നവംബർ 24 വരെ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ അംപയർ പാനലിൽ ഇന്ത്യയിൽനിന്ന് ഒരേയൊരാൾ. മലയാളി ബന്ധങ്ങളുള്ള നിതിൻ മേനോൻ മാത്രമാണ് 16 അംപയർമാരുടെ നിരയിലെ ഏക ഇന്ത്യക്കാരൻ. 4 മാച്ച് റഫറിമാരിലൊരാൾ മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥാണ്. 24ന് നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മരിയാസ് ഇറാസ്മസും (ദക്ഷിണാഫ്രിക്ക) ക്രിസ് ഗാഫനെയും (ഇംഗ്ലണ്ട്) ആണു നിയന്ത്രിക്കുക. ഡേവിഡ് ബൂൺ മാച്ച് റഫറിയാകും.