ആറാട്ടുപുഴ :സാമൂഹ്യ പരിഷ്കർത്താക്കളെ തമസ്കരിക്കുന്ന ഇടതു സർക്കാർ നിലപാട് അവസാനിപ്പിക്കണം. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട പ്രമുഖ സാമൂഹ്യ പരിഷ്കർത്താവായ കേരള ഗാന്ധി ആയ കേളപ്പജിയോടുള്ള അവഗണന മാറി മാറി വരുന്ന സർക്കാരുകൾ തുടരുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയും, സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ച സമുന്നതനായ ദേശഭക്തനും ആയിരുന്നു അദ്ദേഹം. ഉപ്പു സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങൾ നയിച്ച മഹാനായിരുന്നു കേളപ്പജി. എൻ എസ് എസിന്റെ ആദ്യ രൂപമായിരുന്ന നായർ ഭ്രുത്യ ജനത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിരുന്ന കേളപ്പജിയുടെ ജീവ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കഴിയണം എന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ പറയുകയുണ്ടായി. കേളപ്പജിയുടെ അൻപതാം ചരമ വാർഷികത്തോട് അനുബന്ധിച്ചു ആറാട്ടുപുഴ ഇടനാട്ടിടം ക്ഷേത്ര സമീപം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് നെല്ലിക്കൽ ഓമനക്കുട്ടൻ നായർ അധ്യക്ഷത വഹിച്ച യോഗം നീർവിളാകo സജിത്ത് കുമാർ ഭദ്ര ദീപം കൊളുത്തി. ജെ നാരായണപിള്ള, രാജ്കുമാർ കോയിപ്രം, സുദർശൻ തുടങ്ങിയവർ സംസാരിച്ചു. കേളപ്പജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു