ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 21,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചത്തെക്കാൾ രോഗികളുടെ എണ്ണം അഞ്ച് ശതമാനം കുറവാണ്. 22,431 പേർക്കാണ് വ്യാഴാഴ്ച രോഗം പിടിപെട്ടിരുന്നത്. 271 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24,963 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് 2.40 ലക്ഷം ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 12,288 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് പ്രതിദിന കണക്കിൽ ഇന്നും മുന്നിൽ. 1.19 ലക്ഷം പേർ കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.