ആസിഫ് അലി, രജിഷ വിജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ടീസര്‍ റിലീസായി. നവംബര്‍ 19 ന് ചിത്രം തിയേറ്ററുകളില്‍ ഇറങ്ങുകയും ചെയ്യും.
സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും.