തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്സി പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കും വനിതകൾക്കാണ്. സ്ട്രീം ഒന്നിൽ എസ്. മാലിനിയും രണ്ടാം സ്ട്രീമില്‍ ഗോപിക.എം.ലാലും മൂന്നാം സ്ട്രീമിൽ ബി. ജാസ്മിനും ഒന്നാം റാങ്ക് നേടി. നന്ദന എസ് പിള്ളയ്ക്കാണ് രണ്ടാം റാങ്ക്. 29 ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നോണ്‍ ഗസ്റ്റഡ് തസ്തികകയില്‍ ജോലി ചെയ്യുന്നവരാണ് രണ്ടാം സ്ട്രീമില്‍ പരീക്ഷ എഴുതിയവര്‍.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സംസ്ഥാന ചരിത്രത്തിലെ പുതിയ ഭരണ സർവീസിനു തുടക്കമാകും. 105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. സിവിൽ സർവീസിനു സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെഎഎസ്.
രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം.സിവിൽ സർവീസിനുള്ള ഫീഡർ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയിൽ മികവ് തെളിയിച്ചാൽ പത്തു വർഷ സർവീസിനു ശേഷം സിവിൽ സർവീസിലേക്ക് നടന്നു കയറാം. ഐഎഎസിനു സമാനമായി ഒരുമിച്ച് നിയമന ശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി.