തൃശ്ശൂർ: ലയൺസ് ക്ലബ് ഇൻറ്റർനാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ ഡയറക്ടർ പി.എം.ജെ.ഫ് ലയൺ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ലയൺ ജോർജ് മൊറേലി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ലിയോ ഡിസ്ട്രിക്ട് കോർഡിനേറ്റർ എംജെഫ് ലയൺ കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു
തുടർന്ന് ഇന്റർനാഷണൽ യൂത്ത് മെൻറ്റർ ലയൺ സിജു തോമസ് തോട്ടാപ്പിള്ളയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ട്രെയിനിങ് പരിപാടികളും സംഘടിപ്പിച്ചു .
മൾട്ടിപ്പിൾ കൗൺസിൽ ചെയർ പേഴ്സൺ ലയൺ സാജു ആൻ്റണി പാത്താടൻ, ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ പിഎംജെഫ് സുഷമ നന്ദകുമാർ, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ പിഎംജെഫ് ലയൺ ടോണി എനോക്കാരൻ, മറ്റു ലിയോ ഡിസ്ട്രിക്ട് ക്ലബ്ബ് ഓഫീസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.