കൊച്ചി: ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു.
ടൈപ് 2 പ്രമേഹമുള്‍പ്പെടെയുള്ള വിട്ടുമാറാത്ത മെറ്റോബോളിക് രോഗങ്ങളെ ചെറുക്കുന്നതിനും പിന്നോട്ടാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാന് കഴിയുന്ന ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ കണ്ടുപിടിച്ചത് ട്വിന്‍ ഹെല്‍ത്താണ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഓരോ വ്യക്തിയുടേയും സവിശേഷമായ മെറ്റബോളിസത്തിന്റെ ഡൈനാമിക് ഡിജിറ്റല്‍ റപ്രസെന്റേഷനിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. ശരീരത്തിന് പുറത്ത് ധരിക്കാവുന്ന സെന്‍സറുകള്‍ വഴി ദിവസവും ശേഖരിക്കുന്ന ആയിരക്കണക്കിനു ഡേറ്റാ പോയിന്റുകളും സ്വയം റിപ്പോര്‍ട്ടു ചെയ്യുന്ന മുന്‍ഗണനകളും ഉപയോഗിച്ചാണിതു തയ്യാറാക്കുന്നത്.
പോഷകാഹാരം, ഉറക്കം, വിവിധ പ്രവര്‍ത്തനങ്ങള്‍, മെഡിറ്റേറ്റീവ് ശ്വസനം തുടങ്ങിയവ സംബന്ധിച്ച് ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ രോഗിക്കും ഡോക്ടര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ടൈപ് 2 പ്രമേഹം, ഹൃദയ ധമനീ രോഗങ്ങള്‍, ള്രോഗം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മെറ്റബോളിക് രോഗങ്ങള്‍ പ്രതിരോധിക്കാനും സുരക്ഷിതമായി മുന്‍ നിലയിലേക്ക് എത്താനും സഹായിക്കുകയും ചെയ്യും.
ട്വിന്സര്വീസിലൂടെ 90 ദിവസത്തിനകം ടൈപ് 2 പ്രമേഹത്തിന്റെ 90 ശതമാനത്തിലേറെ പൂര്‍വാവസ്ഥയിലാക്കാനും 92 ശതമാനത്തിലും പ്രമേഹ ഔഷധങ്ങള്‍ ഒഴിവാക്കാനും സാധിച്ചതായി ക്ലിനിക്കല്‍ ട്രയലുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ നിങ്ങളോടൊപ്പം ജീവിക്കുകയും ശരീരത്തെ കുറിച്ചു തുടര്‍ച്ചയായി പഠിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഓരോ സമയത്തും എന്തു ചെയ്യാനാവുമെന്നു പറഞ്ഞു തരികയും ചെയ്യുമെന്ന് ട്വിന്‍ ഹെല്‍ത്ത് സ്ഥാപകനും സിഇഒയുമായ ജഹാംഗീര്‍ മൊഹമ്മദ് പറഞ്ഞു.
ഇപ്പോള്‍ തുടര്‍ന്നു വരുന്ന ആര്‍സിടി ഫലങ്ങളും ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയും ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍ തനിക്കു മികച്ചതായി തോന്നുന്നു എന്ന് ട്വിന്‍ ഹെല്‍ത്ത് ചീഫ് സയന്റിസ്റ്റ് പ്രൊഫസര്‍ ശശാങ്ക് ജോഷി പറഞ്ഞു. ടൈപ് 2 പ്രമേഹം മുന്‍ അവസ്ഥയിലെത്തിക്കാമെന്ന് ഇതു ശാസ്ത്രീയമായി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിന്‍ പദ്ധതിയിലൂടെ പ്രമേഹത്തെ പഴയ സ്ഥിതിയിലാക്കുക മാത്രമല്ല, എല്ലാ മെറ്റബോളിക് അസ്വാഭാവികതകളേയും കൃത്യമാക്കുക കൂടിയാണു ചെയ്യുന്നതെന്ന് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ട്വിന്‍ ഹെല്‍ത്ത് ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. പി. ഡി. ഡോര്‍ഫി പറഞ്ഞു. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചു കൊണ്ട് രോഗികള്‍ക്ക് ഈ പദ്ധതിയില്‍ മുന്നോട്ടു പോകാനാവുമെന്നും അവിശ്വസനീയമായ ആരോഗ്യ ഫലങ്ങള്‍ ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ആരോഗ്യ ഗവേഷണങ്ങള്‍ സാധൂകരിക്കുന്നതിനും ട്വിന്‍ ഹെല്‍ത്ത് ഐഐടി മദ്രാസുമായി സഹകരിക്കുന്നുമുണ്ട്.