കുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിനെ മിനിസ്റ്റീരിയൽ കോടതി ജാമ്യത്തിൽ വിട്ടു. 10,000 ദീനാറിൻ്റെ ജാമ്യത്തിലാണ് വിട്ടയച്ചത്. 240 ദശലക്ഷം ദീനാറിൻ്റെ സൈനിക ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിലാണ് മുൻ പ്രധാനമന്ത്രിയും രാജകുടുംബാംഗവുമായ ശൈഖ് ജാബിർ മുബാറക് അസ്സബാഹിനെ ഏപ്രിലിൽ കസ്റ്റഡിയിലെടുത്തത്.
2011 മുതൽ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 2019ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശൈഖ് ഖാലിദ് അൽ ജർറാഹിനെതിരെ എം.പിമാർ അവിശ്വാസ പ്രമേയം സമർപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അടുത്ത മന്ത്രിസഭയെ നയിച്ചത് നിലവിലെ പ്രധാനമന്ത്രിയായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ്.