സുല്‍ത്താന്‍ ബത്തേരി: പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. നേതാക്കള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങി. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളായ മുഴുവന്‍ പേരും ഇന്ന് ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. resignation from bjp wayanad
കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ പുനസംഘടന നടന്നത്. അഞ്ചുജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റിയതില്‍ വയനാട് ജില്ലയും ഉള്‍പ്പെട്ടിരുന്നു. നിലവിലുണ്ടായിരുന്ന സജി ശങ്കറിനെ മാറ്റി കെ.വി മധുവിനെയാണ് പുതിയ ജില്ലാ പ്രസിഡന്റാക്കിയത്. ഇതിനിടയിലാണ് ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും പ്രതിഷേധ സ്വരമുണ്ടായത്. കെ.പി.മധുവിനെതിരെ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കും മറ്റും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.