ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു.
നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശു, എരുമ, പോത്ത് എന്നീ മൃഗങ്ങളെ കുത്തി വയ്പ്പിന് വിധേയമാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.ജി. ജിയോ അറിയിച്ചു.ജില്ലയിലെ നൂറു ശതമാനം കന്നുകാലികളിലും കുളമ്പുരോഗ പ്രതിരോധം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പുന്നമട ശ്രീകുമാറിന്റെ ഫാമില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽനഗരസഭാ വികസനകാര്യ ചെയര്‍പേഴ്സണ്‍ ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. എ.ഡി.സി.പി. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എസ്.ജെ. ലേഖ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.ജി. ജിയോ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എല്‍.ജെ. കൃഷ്ണകിഷോര്‍, കൗണ്‍സിലര്‍ ജി. ശ്രീലേഖ, ചേര്‍ത്തല താലൂക്ക് കോ- ഓര്‍ഡിനേറ്റര്‍ ഡോ. പി.ഡി. കോശി, ക്ഷീരസംഘം പ്രസിഡന്റ് മിനി കുഞ്ഞുമോന്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ഡോ. പി.ആര്. ജയകുമാര്‍, ഡോ. വിമല്‍ സേവ്യര്‍, സി.ജി. മധു എന്നിവര്‍ പങ്കെടുത്തു