തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാശംങ്ങള്‍ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. കൂടുതൽ പേർക്ക് എ പ്ലസ് മനഃപൂർവ്വം കൊടുത്തതല്ല. എല്ലാവർക്കും വീടിന് അടുത്തുള്ള സ്കൂളുകളിൽ പ്രവേശനം നൽകുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഈ മാസം 23ന് ശേഷം എല്ലാ കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.