ആലപ്പുഴ: അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ലഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തുന്നതോടൊപ്പം അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറാണ് ജില്ലാ നോഡല്‍ ഓഫീസര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിവരാണ് ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍.
പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനതല ജനകീയ സമിതികള്‍, വാര്‍ഡുതല സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനകീയാസൂത്രണം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങളാണ് തുടക്കത്തില്‍ സംഘടിപ്പിക്കുന്നത്.
ജില്ലാതല കോര്‍ ടീം അംഗങ്ങള്‍ക്കായുള്ള പരിശീലനം ഒക്ടോബര്‍ 8, 9 തീയതികളില്‍ തിരുവല്ല ബോധനയില്‍ നടക്കും. തുടര്‍ന്ന് തദ്ദേശ, വാര്‍ഡ് തല പരിശീലനങ്ങളും നടക്കും.
പരിശീലനം പൂര്‍ത്തിയാകുന്നതോടെ വാര്‍ഡ് തലജനകീയ സമിതി ചര്‍ച്ചകള്‍ക്കും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ശേഷം പങ്കാളിത്ത ചര്‍ച്ചയിലൂടെ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കി തദ്ദേശ സമിതികള്‍ക്ക് കൈമാറും.
അതിദരിദ്രരുടെ പട്ടികയിലുള്ളവരെ നേരിട്ട് കണ്ട് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി വിവരശേഖരണം നടത്തും. ഈ വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കും.
ഇങ്ങനെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണങ്ങളുടെ നേതൃത്വത്തില്‍ മൈക്രോ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.