ഉത്തർപ്രദേശിലെ ലഖിംപൂരിൽ സമരം ചെയ്ത
കർഷകർക്കെതിരെ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ചേർന്ന് വാഹനമിടിച്ച് നടത്തിയ കൂട്ടക്കൊലയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ തൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ മാർച്ച് നഗരചത്വരത്തിൽ നിന്ന് ആരംഭിച്ച് BSNL ഒഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.