തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്.
എന്‍ജിനിയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫായ്‌സ് ഹാഷിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയര്‍ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും.
റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.