തിരുവനന്തപുരം;എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വാർത്താ സമ്മേളനം രാവിലെ 8.30ന്. വാർത്താസമ്മേളനത്തിലാണ് റാങ്ക് പ്രഖ്യാപിക്കുക. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു.
ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.