കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ടൂവീലര്‍ മൊത്തം ആഭ്യന്തര വില്‍പ്പന അഞ്ചു കോടി പിന്നിട്ടു. 2001ല്‍ ആക്ടീവയുമായാണ് ഹോണ്ട ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്, ബാക്കിയെല്ലാം ചരിത്രം! വര്‍ഷങ്ങളിലൂടെ ഹോണ്ട ആക്ടീവ ബ്രാന്‍ഡ് നാഴികക്കല്ലുകള്‍ പലതും പിന്നിട്ടു. ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായി തുടരുകയും ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹോണ്ട ടൂവീലര്‍ വിപുലമായ മോഡലുകളുടെ ശ്രേണി തന്നെ നിരത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഹോണ്ട സന്തോഷം പകര്‍ന്നത്. ആദ്യത്തെ 11 വര്‍ഷത്തിനുള്ളില്‍ തന്നെ ഹോണ്ടയുടെ വില്‍പ്പന ഒരു കോടി കടന്നു. പിന്നീട് വളരെ വേഗത്തിലായിരുന്നു വളര്‍ച്ച. അടുത്ത മൂന്നു വര്‍ഷം കൊണ്ട് വില്‍പ്പന രണ്ടു കോടിയിലെത്തി. 16 വര്‍ഷം പിന്നിട്ടപ്പോള്‍ 2.5 കോടി ഉപഭോക്താക്കളായി. പിന്നെ അഞ്ചു വര്‍ഷം കൊണ്ട് 2.5 കോടി ഉപഭോക്താക്കളെ കൂടി ചേര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ അഞ്ചു കോടി എന്ന നാഴികക്കല്ലു പിന്നിട്ടിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ മൊബിലിറ്റിയുടെ ആവശ്യങ്ങള്‍ നിറവേറ്റിയതു വഴി നേടിയ അഞ്ചു കോടി ഉപഭോക്താക്കളുടെ സ്നേഹത്തിലും വിശ്വാസത്തിലും തങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും തുടക്കം മുതല്‍ സഹകാരികളോട് ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മികച്ച വില്‍പ്പനാനനന്തര സേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മുന്നോട്ടുള്ള യാത്രയില്‍ മോട്ടോര്‍സൈക്കിളുകളുടെ ശ്രേണി വിപുലമാക്കുകയും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
അഞ്ചു കോടി ആഭ്യന്തര വില്‍പ്പന എന്ന നാഴികക്കല്ല് ഉല്‍സവ സീസണോടു ചേര്‍ന്ന് ആയത് മഹത്തായ ഈ നേട്ടത്തില്‍ തങ്ങള്‍ വിനീതരാകുന്നുവെന്നും ഹോണ്ട ടൂവീലേഴ്സ് ഇന്ത്യയ്ക്ക് ഇത് ഉല്‍സവം പോലെയാണെന്നും തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ തലങ്ങും വിലങ്ങും പരക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹോണ്ടയില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.