ട്രൈഡന്റ് 660 ന്റെ അഡ്വഞ്ചര്‍ പതിപ്പായ ടൈഗര്‍ സ്‌പോര്‍ട്ട് 660 വെളിപ്പെടുത്തി നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍[Triumph motorcycles]. ട്രൈഡന്റ് 660-യുടെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമുമാണ് മോഡല്‍ ഉപയോഗിക്കുന്നത്.വിപണിയില്‍ യമഹ ട്രേസര്‍ 7, കവസാക്കി വേഴ്സിസ് 650, ഹോണ്ട CB500X, സുസുക്കി V-സ്ട്രോം 650 എന്നിവയ്ക്കെതിരെ ഇത് മത്സരിക്കും. ടൈഗര്‍ സ്‌പോര്‍ട്ട് 660 ഒരു അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂറിംഗ് മോട്ടോര്‍സൈക്കിളാണ്, ഇത് ഓഫ്-റോഡ് ഓറിയന്റഡ് ADV എന്നതിലുപരി സ്‌പോര്‍ട്‌സ് ടൂറിംഗിനായി നിര്‍മ്മിച്ചതാണെന്നും കമ്പനി അറിയിച്ചു.ഇത് ട്രൈഡന്റ് 660-യുടെ പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നു. ട്രൈഡന്റ് 660-യെ അടിസ്ഥാനമാക്കിയാണെങ്കിലും, ഇത് ഒരു ടൂറിംഗ് മെഷീന്റെ ഭാഗമാണെന്ന് വേണം പറയാന്‍. കൂടാതെ ചില വ്യത്യാസങ്ങള്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു.സ്‌പോര്‍ട്ടി ലുക്ക് ഹാഫ് ഫെയറിംഗ്, നേരുള്ള റൈഡിംഗ് പൊസിഷന്‍, കൂടുതല്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍, ഉയരമുള്ള സീറ്റ്, മികച്ച ടൂറിംഗ് കഴിവ്, ലഗേജുകളും ഒരു പില്യണും സുഖമായി കൊണ്ടുപോകാനുള്ള ഫ്രെയിം എന്നിവ സവിശേഷതകളാണ്.
ഡിസൈന്‍ തീര്‍ച്ചയായും ശ്രദ്ധേയമാണെന്ന് വേണം പറയാന്‍. പക്ഷേ ഇത് വലിയ പതിപ്പായ ടൈഗര്‍ 900 ന് സമാനമല്ല, കൂടാതെ മുന്‍വശം, ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡും ടൈഗര്‍ സ്പോര്‍ട്ട് 660 ന്റെ ടൂറിംഗ് ക്രെഡന്‍ഷ്യലുകള്‍ക്ക് അടിവരയിടുന്നു.ഫ്യുവല്‍ ടാങ്ക് ശേഷി 17 ലിറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ട്രൈഡന്റ് 660 ന്റെ 14 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മികച്ചതെന്ന് വേണം പറയാന്‍. ടൈഗര്‍ സ്‌പോര്‍ട്ട് 660 ന് ഒരു പുതിയ കോക്ക്പിറ്റും ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു. വ്യത്യസ്ത എര്‍ണോണോമിക്‌സ്, കൂടുതല്‍ നേരായ റൈഡിംഗ് പൊസിഷനും, മണിക്കൂറുകളോളം മെച്ചപ്പെട്ട ക്ലൈമറ്റ് പ്രൊട്ടക്ഷനും നല്‍കുന്നു.ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍, ടൈഗര്‍ സ്‌പോര്‍ട്ട് 660 ന് റോഡ്, റെയിന്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളാണ് ലഭിക്കുന്നത്. മാറാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയും ലഭിക്കുന്നു.
ലൂസേണ്‍ ബ്ലൂ, സഫയര്‍ ബ്ലാക്ക്, കൊറോസി റെഡ്, ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലും ഗ്രാഫൈറ്റ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരു ടിഎഫ്ടി ഡിസ്‌പ്ലേയോടുകൂടിയതാണ്, കൂടാതെ ആക്‌സസറി ഫിറ്റ് മൈട്രംപ് കണക്റ്റിവിറ്റി സിസ്റ്റത്തിന് തയ്യാറാണ്. സീറ്റിന്റെ ഉയരം 835 മില്ലിമീറ്ററാണ്, അതേസമയം കര്‍ബ് ഭാരം 206 കിലോഗ്രാം ആണ്.660 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ ട്രൈഡന്റ് 660-മായി പങ്കുവയ്ക്കുകയും അതേ ശക്തി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 10,250 rpm-ല്‍ 79 bhp കരുത്തും 6,250 rpm-ല്‍ 64 Nm torque ഉം സൃഷ്ടിക്കുന്നു. പ്രകടനം ട്രൈഡന്റ് 660 ന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബൈക്കിന് രണ്ട് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയുണ്ട്, ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഇത് നീട്ടാനുള്ള ഓപ്ഷനുണ്ട്, കൂടാതെ പരിപാലന ചെലവ് കുറയ്ക്കുന്നതിന് 16,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 12 മാസത്തെ സേവന ഇടവേളകളും ലഭിക്കും.
ടൈഗര്‍ സ്‌പോര്‍ട്ട് 660 ഒരു ഓഫ്-റോഡ് പക്ഷപാത യന്ത്രമല്ലെന്നും സ്‌പോര്‍ട്‌സ് മോണിക്കര്‍ ടാര്‍മാക് സാഹസികതയ്ക്കുള്ളതാണെന്നും ട്രയംഫ് പറയുന്നു. അതിനാല്‍, ട്രൈഡന്റ് 660 പോലെ 17 ഇഞ്ച് ടയറുകളിലും മിഷേലിന്‍ റോഡ് 5 ടയറുകളിലും ഇത് വിപണിയില്‍ എത്തും.അത് നല്ല ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ഇരുവശത്തും 150 mm സസ്‌പെന്‍ഷന്‍ ട്രാവല്‍ വര്‍ധിപ്പിച്ചു. ഷോവ 41 mm അപ്പ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് ക്രമീകരിക്കാനാകില്ല, അതേസമയം മോണോഷോക്കിന് റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റര്‍ ലഭിക്കുന്നു.സുരക്ഷയ്ക്കായി മുന്‍വശത്ത് 310 mm ട്വിന്‍ ഫ്രണ്ട് ഡിസ്‌കുകള്‍ ലഭിക്കുമ്പോള്‍ പിന്‍ ചക്രത്തില്‍ ഒരു സിംഗിള്‍ പിസ്റ്റണ്‍ കാലിപറും 255 mm ഡിസ്‌ക് ബ്രേക്കുമാണ് ലഭിക്കുന്നത്. ആക്‌സസറി പന്നിയറുകള്‍ എളുപ്പത്തില്‍ ഫിറ്റ് ചെയ്യുന്നതിനായി റൈന്‍ഫോഴ്‌സ്ഡ് റിയര്‍ സബ്-ഫ്രെയിം സംയോജിത പന്നിയര്‍ മൗണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട്ട് 660 ഇന്ത്യയിലും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ടൈഗര്‍ കുടുംബത്തിലെ എന്‍ട്രി ലെവല്‍ മോഡലാണിത്. അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലെങ്കിലും 2022 ന്റെ ആദ്യ പാദത്തില്‍ ട്രയംഫ് ഇന്ത്യ എപ്പോഴെങ്കിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രൈഡന്റ് 660 നെക്കാള്‍ ഉയര്‍ന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. ടൈഗര്‍ സ്‌പോര്‍ട്ട് 660 അവതരിപ്പിക്കുമ്പോള്‍ ഏകദേശം 8.5 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.