പുറക്കാട് തോട്ടപ്പള്ളിയില്‍ 6 ദിവസമായി കാണാതായ പാര്‍ട്ടി അംഗവും മത്സ്യതൊഴിലാളിയുമായ സജീവന്റെ തോട്ടപ്പള്ളിയിലെ ഭവനം മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരന് സന്ദര്‍ശിച്ചു. ഭാര്യ സജിത, സജീവന്റെ മാതാവ്, മകന് മറ്റ് ബന്ധുകള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.
കാണാതായ സമയം മുതല്‍ ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി, സി.ഐ തുടങ്ങിയവരുമായി സജീവനെ കണ്ടെത്തുന്നതിന് നടത്തിയ ചര്‍ച്ച ജി.സുധാകരന് അവരോട് വിശദീകരിച്ചു.
അവിടെ വച്ചു തന്നെ എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികള്‍ ആരായുകയും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുകയും സംസ്ഥാനമാകെ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എസ്.പി അറിയിച്ച വിവരവും കുടുംബാംഗങ്ങളോട് പറഞ്ഞു.
അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സജീവന് ഫോണ്‍ കൊണ്ടു പോകാതിരുന്നതാണ് കണ്ടുപിടിക്കാന്‍ കാലതാമസം വരുത്തുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് ജി.സുധാകരന് മടങ്ങിയത്.