തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതൽ ഒക്ടോബർ 21 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിൽ പ്രവേശനം നടക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ രണ്ടാംഘട്ട അലോട്ട്മെന്റിന്റെ വിവരങ്ങൾ ലഭിക്കും.