ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ ക്വാറന്റൈന് ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്ന് വരുന്ന വിസയുള്ളവർക്കും സന്ദർശകർക്കും രണ്ട് ദിവസത്തെ ക്വാറന്റൈന് മതി. മുഴുവൻ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പേ പ്രത്യേക അണ്ടർടേക്കിങ് ഫോം പൂരിപ്പിച്ച് കയ്യിൽ കരുതണം
നാളെ ഉച്ചക്ക് രണ്ട് മണി മുതൽ ദോഹയിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്കാണ് പുതിയ യാത്രാ നയം പ്രകാരമുള്ള മാർഗനിർദേശങ്ങൾ ബാധകമാകുക. ഇന്ത്യയിൽ നിന്നുള്ള ഖത്തർ അംഗീകൃത വാക്സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും രണ്ടു ദിവസത്തെ ക്വാറന്റൈന് മതിയാവും.
എന്നാൽ, ഇന്ത്യയിൽ വെച്ച് വാക്സിൻ എടുത്തവർ ദോഹയിലെത്തി രണ്ടാം ദിവസം ആൻറി ബോഡി ടെസ്റ്റിന് വിധേയരാവണം. ഖത്തറിൽ നിന്ന് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയാൽ ക്വാറന്റൈന് അവസാനിപ്പിക്കാം.
സന്ദർശക വിസയിൽ കുട്ടികൾക്കും യാത്രാനുമതി നൽകിയതാണ് പുതിയ യാത്രാ നിബന്ധനയിലെ സുപ്രധാന തീരുമാനം. ഇതു പ്രകാരം വാക്സിൻ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം ഖത്തറിലെത്താം. രണ്ടു ദിവസമാണ് ഇവർക്ക് ക്വാറന്റൈന് നിർദേശിച്ചത്. 12 വയസ്സിന് മുകളിലുള്ളവർ വാക്സിനേറ്റഡ് അല്ലെങ്കിൽ സന്ദർശക വിസയിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൂടെയുള്ള രക്ഷിതാക്കൾ വാക്സിനേറ്റഡ് ആണെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. വാക്സിൻ സ്വീകരിക്കാത്ത റെസിഡന്റ് വിസക്കാർക്ക് ഏഴു ദിവസം ഹോട്ടൽ ക്വാറന്റൈന് നിർബന്ധമാണ്. ആറാം ദിവസത്തെ പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവായാൽ ഏഴാം ദിനം പുറത്തിറങ്ങാൻ അനുവാദം നൽകും.