ന്യൂഡല്‍ഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ (Navjot Singh Sidhu) രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി.
ഈ മാസം 28നാണ് സിദ്ദു രാജിക്കത്ത് ഹൈക്കമാൻഡിന് അയച്ചുകൊടുത്തത്. അതിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി (Charanjith Sing) ചർച്ചയ്ക്ക് സിദ്ദു തയ്യാറായി. ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചുനിൽക്കുകയായിരുന്നു. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിംഗ് നൽകി. അതിനുശേഷം രണ്ട് വട്ടം ചരൺജിത് സിംഗ് ഹൈക്കമാൻഡുമായി ചർച്ച നടത്തി.
സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്ന് പാർട്ടി ഉന്നതവൃത്തങ്ങൾ പറയുന്നു.
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര് ധിന്‍ഗ്രയും രാജിവച്ചിരുന്നു.