ഫ്ളവേഴ്സ് ടിവിയുടെ സ്റ്റാര്‍ മാജിക് താരം അനുമോൾക്ക് എതിരെ വിമർശനവുമായി യുവാവ് രംഗത്ത്. ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. സ്വകാര്യ ചാറ്റിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അവഹേളിച്ചെന്നുമാണ് യുവാവ് പറയുന്നത്. സ്റ്റാര്‍ മാജിക് പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് അതിഥിയായി വന്നത് മുതൽ നടക്കുന്ന സംഭവ വികാസങ്ങളുടെ പുതിയ തലമാണ് യുവവൈന്റെ വെളിപ്പെടുത്തലോടെ പുറത്തുവരുന്നത്.
സ്റ്റാര്‍ മാജികിന് നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോള്‍ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. അനുമോളുടെ പോസ്റ്റിനു മറുപടി കൊടുത്ത ശേഷം ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടമല്ലെങ്കില്‍ നെഗറ്റീവ് കമന്റ് പറയാന്‍ പാടില്ല. അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കില്‍ ചുരുങ്ങിയത് ഒരു ഓസ്കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മാത്രമേ ഇതിന് എതിര് അഭിപ്രായം പറയാന്‍ പാടുള്ളൂ. നീ വെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും, എന്നിങ്ങനെ താരം സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതായാണ് യുവാവ് വെളിപ്പെടുത്തുന്നത്.
നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ചാറ്റിന്റെ ആദ്യപ്രതികരണം. ഇതിൽ സംശയം തോന്നിയ യുവാവ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആരായാലും അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും താന്‍ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്. ഒരു കമന്റിന്റെ പേരില്‍ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കില്‍ എത്രത്തോളം ചീപ്പ് പേര്സണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.