ചെങ്ങന്നൂര്‍ : പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദിന്റെ നേത്യത്വത്തില്‍ ചെങ്ങന്നൂരില്‍ നടന്ന പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുകയും കര്‍ഷകരെ വണ്ടി കയറ്റി കൊല്ലുകയും ചെയ്യുന്ന ബിജെപി നേതൃത്വത്തിനെതിരെയാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ തലത്തിലുള വലിയ പ്രക്ഷോഭങ്ങളെ പോലും പുച്ഛിച്ച് തള്ളുന്ന മോദി സര്‍ക്കാര്‍ ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും ബാബുപ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ. എബി കുര്യാക്കോസ്, സുനില്‍ പി. ഉമ്മന്‍, നിര്‍വാഹക സമിതിയംഗം അഡ്വ.ഡി. വിജയകുമാര്‍, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്മാന് അഡ്വ.ഡി. നാഗേഷ് കുമാര്‍,ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.വി. ജോണ്‍,അഡ്വ. ഹരി പാണ്ടനാട്, തോമസ് ചാക്കോ, ബിപിന്‍ മാമ്മന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ് – ചെയര്മാന് ഗോപു പുത്തന്മഠത്തില്,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി സുജ ജോണ്‍, ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ദേവദാസ്, ജോജി ചെറിയാന്, അഡ്വ. എന്‍. ആനന്ദന്, കെ.ഷിബു രാജന്, ആര്. ബിജു, ശശി എസ്.പിള്ള, എന്‍.സി.രഞ്ജിത്ത്, സോമന് പ്ലാപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു.