വിജയ്ക്ക് കുടുംബവുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നടന്റെ അച്ഛനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖർ. നടന് വിജയ്യും മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താനും വിജയ്യും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ അമ്മയുമായി വിജയ്ക്ക് ഒരു പ്രശ്നവും ഇല്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
തമിഴ് മാസികയ്ക്കു നൽകിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാനും ഭാര്യ ശോഭയും വിജയ്യെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ്യോട് സെക്യൂരിറ്റി ഇക്കാര്യം പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാന്‍ പറഞ്ഞു. എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ്യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി, ഇങ്ങനെയാണ് എന്റെ പേരിൽ അച്ചടിച്ചു വന്നത്.’
‘എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എനിക്കും മകനും ഇടയില്‍ ഇപ്പോള്‍ പ്രശ്നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ അവന് അവന്റെ അമ്മയോട് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് ഇപ്പോൾ പ്രതികരിക്കേണ്ടി വന്നത്’. എന്ന് വിഡിയോ സന്ദേശത്തിലൂടെ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
அப்பா மகனுக்கு இடையில் கடவுளாலும் NO ENTRY போடா முடியாது 😀 @actorvijay@SunTV @sunnewstamil @polimer88 @BBCBreaking @bbctamil @News18TamilNadu @news7tamil @galattadotcom @behindwoods @igtamil @PTTVOnlineNews @vikatan @maalaimalar @toptamilnews pic.twitter.com/DStU9b9C2h
— S A Chandrasekhar (@Dir_SAC) September 28, 2021